അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിൽ ലോക്കൽ സെക്രട്ടറിയുടെ വധഭീഷണിയിൽ പൊലീസ് കേസ് എടുക്കുന്നില്ലെന്ന് വിമത സ്ഥാനാർഥി വിആർ രാമകൃഷ്ണൻ ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് പരാതി നൽകി. മുൻ ഏരിയ സെക്രട്ടറി കൂടിയാണ് വി ആർ രാമകൃഷ്ണൻ.അഗളി പൊലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. നിയമപരമായ പരിമിതികൾ ഉള്ളതിനാൽ കേസ് എടുക്കാൻ കഴിയില്ല, കോടതിയെ സമീപിക്കണം എന്നായിരുന്നു പൊലീസിന്റെ നിലപാട് എന്നും പരാതിയിൽ പറയുന്നു.ഭീഷണി തെളിയിക്കുന്ന ഓഡിയോ സന്ദേശവും പൊലീസിന് നൽകിയിട്ടും പരാതി സ്വീകരിച്ചില്ലെന്നും രാമകൃഷ്ണൻ ആരോപിച്ചു.അഗളി പഞ്ചായത്ത് 18-ാം വാർഡിൽ സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീറിന്റെ ഭീഷണി
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

