Headlines

എബിവിപിയുടെ രഥയാത്ര ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവായ കർണാടക ആഭ്യന്തര മന്ത്രി

ആർഎസ്എസ് അനുകൂല വിദ്യാർത്ഥി വിഭാഗമായ എബിവിപി നടത്തുന്ന രഥയാത്ര കോൺഗ്രസ് നേതാവായ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉദ്ഘാടനം ചെയ്‌തതിനെ ചൊല്ലി പുതിയ വിവാദം. തുംകുരു ജില്ലയിലെ തിപ്തൂരിൽ സംഘടിപ്പിച്ച പരിപാടിയാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മാസം നിയമസഭയിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആർഎസ്എസ് ഗണഗീതം ചൊല്ലിയത് വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം. ബിജെപി-ആർഎസ്എസ് നിലപാടുകളെ തുറന്നെതിർക്കുന്ന കോൺഗ്രസിൻ്റെ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്നാണ് ജി പരമേശ്വരക്കെതിരെ ഉയരുന്ന പ്രധാന വിമർശനം.

Leave a Reply