കണ്ണൂർ മാടായി ഗ്രാമത്തിലെ പ്രമുഖ ക്ലബ്ബായ വാരിയേഴ്സ് മാടായി യു.എ.ഇ. ചാപ്റ്റർയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മാടായി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് അൽഖൂസ് സ്പ്രിംഗ്ഡെയിൽസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.
ആഘോഷപരിപാടിയിൽ ക്ലബ് സെക്രട്ടറി സാദിക് സുനാദ് സ്വാഗതം രേഖപ്പെടുത്തി. വാരിയേഴ്സ് മാടായി പ്രസിഡന്റ് ഡോ. മുനീബ് മുഹമ്മദ് അലി അധ്യക്ഷനായി. യു.എ.ഇയിലെ പ്രശസ്ത സാമൂഹിക–സാംസ്കാരിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദ് അലി ഉദ്ഘാടനം നിർവഹിച്ചു. ലൈയൺസ് ക്ലബ് രക്ഷാധികാരി പുന്നക്കൻ ബീരാൻ, നജാദ് ബീരാൻ, സി.പി. മുഷ്തഫ, ഷാബു തോമസ്, ഷാഹിദ് എ.കെ., മുഖ്താർ, ഷബീർ, മുഹ്‌സിൻ, നബീൽ ബീരാൻ എന്നിവർ സംഗമത്തിൽ സംസാരിച്ചു.
തുടർന്ന് നാല് ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റ് ആവേശപൂർവ്വം നടന്നു. മുധസിർ മുഹമ്മദ് നായകനായ ടോ ക്രഷേഴ്സ്, ആസിഫിന്റെ നേതൃത്വത്തിലുള്ള സ്റ്റോർമി സ്റ്റ്രൈക്കേഴ്സ്, മുനാഷ് മുഹമ്മദ് അലി നയിച്ച ബ്ലാക്ക് ഈഗിൾസ് മാടായി, മഹ്ഷൂഖ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മൈറ്റി മോർട്ടേഴ്സ് എന്നീ ടീമുകളായിരുന്നു മത്സരാര്‍ത്ഥികൾ.രസകരമായ ഫൈനലിൽ മഹ്ഷൂഖ് മുഹമ്മദിന്റെ മൈറ്റി മോർട്ടേഴ്സിനെ പരാജയപ്പെടുത്തി ബ്ലാക്ക് ഈഗിൾസ് മാടായി കിരീടം നേടി.
ടൂർണമെന്റിലെ മികച്ച താരത്തിന്റെയും മികച്ച ബൗളറിന്റെയും പട്ടം ബ്ലാക്ക് ഈഗിൾസിലെ ഷിഹാബിന് ലഭിച്ചു. മികച്ച ബാറ്റ്‌സ്മാനായി മുനാഷ് മുഹമ്മദ് അലിയെയും മികച്ച ഫീൽഡറായി സൈഫുദ്ദീനെ തെരഞ്ഞെടുത്തു. ലീഗ് മത്സരങ്ങളുടെ തത്സമയ വിവരങ്ങൾ നാട്ടിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും ആരാധകർക്ക് ലഭ്യമാക്കുന്നത് ഷാഹിദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സംവിധാനത്തിലൂടെയായിരുന്നു.വിജയികൾക്കുള്ള സമ്മാനദാനവും വാർഷികാഘോഷത്തിന്റെ കേക്ക് മുറിക്കലും നടന്നു . പരിപാടിയുടെ അവസാനത്തിൽ ക്ലബ് ട്രഷറർ ആസിഫ് മുസൻമുഖ്‌രി നന്ദിപ്രസംഗം നടത്തി.

