Headlines

റഷ്യയിൽ ശക്തമായ ഭൂചലനം, 7.8 തീവ്രത; സുനാമി മുന്നറിയിപ്പ്

റഷ്യയുടെ കിഴക്കൻ മേഖലയായ കംചത്ക ഉപദ്വീപിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് ഈ സംഭവം നടന്നത്.

കംചത്കയുടെ തലസ്ഥാനമായ പെട്രോപാവ്‌ലോസ്‌ക്-കംചതസ്‌കിയിൽ നിന്ന് 128 കിലോമീറ്റർ അകലെ, 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രധാന ഭൂചലനത്തിന് ശേഷം ആറ് തുടർചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും, ഏകദേശം രണ്ടടി ഉയരത്തിൽ സുനാമി തിരകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടാകുന്ന ‘റിങ് ഓഫ് ഫയർ’ എന്നറിയപ്പെടുന്ന പസഫിക് സമുദ്രമേഖലയിലാണ് കംചതസ്‌ക സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇതിനു മുൻപും ശക്തമായ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ ഒരു തീരദേശ ഗ്രാമം പൂർണ്ണമായി ഒലിച്ചുപോയിരുന്നു.

Leave a Reply