Headlines

രൂപേഷിന്റെ നോവൽ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതിനെതിരെ കെ സച്ചിദാനന്ദൻ

മാവോയിസ്റ്റ് രൂപേഷിന്റെ നോവൽ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതിനെതിരെ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന രൂപേഷിന്റെ നോവലിന് ജയിൽ വകുപ്പാണ് അനുമതി നിഷേധിച്ചത്. ജയിൽ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ഇത്. ജയിൽ മേധാവി പറയുന്ന കുഴപ്പങ്ങളൊന്നും നോവലിന്റെ പിഡിഎഫ് വായിച്ച തനിക്ക് കണ്ടെത്താനായില്ല എന്ന് സച്ചിദാനന്ദൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ജയിൽ മേധാവിയാണ് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചത്.

നോവലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് സച്ചിദാനന്ദൻ. തനിക്ക് അതിൽ എതിർപ്പില്ലെന്നും കവി സച്ചിദാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ളവരെ കഥാപാത്രങ്ങൾ ആക്കി ജയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നെഴുതിയതായിരുന്നു അനുമതി നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്.

Leave a Reply