തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി. പുതുതലമുറയ്ക്കുവേണ്ടി വഴിമാറി കൊടുക്കുകയാണെന്നും പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അനുയോജ്യനായ സ്ഥാനാര്‍ഥി വരുമെന്നും താൻ ആരുടെയും പേര് നിർദേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിലും ചിറ്റൂരിൽ എൽഡിഎഫ് വിജയിക്കും. കോണ്‍ഗ്രസിന് ചിറ്റൂരില്‍ സ്ഥാനമില്ലെന്നും കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സുമേഷ് അച്യുതനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തുടർന്ന് രണ്ടാം പിണറായി സർക്കാരിൽ വൈദ്യുതി മന്ത്രിയായി.

