സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് സത്യജിത് റേ സാഹിത്യ പുരസ്കാരങ്ങളിൽ വിവർത്തന കൃതിക്കുള്ള അവാർഡ് പ്രവാസി മലയാളിയായ ജഹാംഗീർ ഇളയേടത്തിന്റെ ‘അലുംനി പോർട്ടൽ’ എന്ന ചെറുകഥാസമാഹാരത്തിനും മികച്ച ചെറുകഥാ വിഭാഗത്തിൽ ‘കളം നിറഞ്ഞൊഴുകി തനുശ്രീ’ എന്ന ചെറുകഥാസമാഹാരത്തിനും ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ സത്യജിത് റേ ഫിലിം സൊസൈറ്റി ഭാരവാഹികളാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
‘കളം നിറഞ്ഞൊഴുകി തനുശ്രീ’യുടെ പ്രസാധകർ കോഴിക്കോട് ബാഷോ ബുക്സും അവതാരിക എഴുതിയത് പ്രശസ്ത എഴുത്തുകാരൻ പി. സുരേന്ദ്രനുമാണ്.
ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ‘അലുംനി പോർട്ടൽ’ പ്രസിദ്ധീകരിച്ചത് തൃശൂരിലെ ഐവറി ബുക്‌സാണു . വിവർത്തനം നിർവ്വഹിച്ചത് ഗീതാഞ്ജലിയാണു . പുസ്തകത്തിൻ്റെ അവതാരിക പ്രശസ്ത കോളമിസ്റ്റ് രാംമോഹൻ പാലിയത്താണു നിർവ്വഹിച്ചത് .

പത്രപ്രവർത്തകനും എഴുത്തുകാരനുമായ ബാബു വെളപ്പായ, എഴുത്തുകാരി ജയശ്രി ഗോപാലകൃഷ്ണൻ, അഡ്വക്കേറ്റ് ബിന്ദു എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം എ.കെ.ജി. ഹാളിൽ വച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അവാർഡുകൾ വിതരണം ചെയ്യും.

