Begin typing your search...
നായാട്ടിന് പോകുന്നതിനിടെ വളർത്തുനായ അബദ്ധത്തിൽ 'വെടിവെച്ചു'; യുവാവിന് ദാരുണാന്ത്യം

നായാട്ടിന് പോകുന്നതിനിടെ വാഹനത്തിൽ സൂക്ഷിച്ച തോക്കിൽ വളർത്തുനായ ചവിട്ടിയതിനെ തുടർന്ന് വെടിപൊട്ടി അമേരിക്കയിൽ യുവാവിന് ദാരുണ മരണം. പിക് അപ് ട്രക്കിന്റെ പിൻസീറ്റിലായിരുന്നു തോക്കും നായയും. അബദ്ധത്തിൽ നായ തോക്കിന്റെ കാഞ്ചിയിൽ ചവിട്ടിയതോടെ വെടിപൊട്ടി മുൻസീറ്റിലിരുന്ന യുവാവിനേൽക്കുകയായിരുന്നുവെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. സൗത്ത് ഓഫ് വിചിതയിലെ ബ്ലോക്ക് ഓഫ് ഈസ്റ്റ് 80ാം തെരുവിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
അത്യാഹിത മെഡിക്കൽ സംഘമെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്നയാൾ സുരക്ഷിതനാണ്. പട്ടിയുടെ ഉടമയായ 30കാരനാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. തോക്ക് കാരണമായ അപകടത്തിൽ 2021ൽ മാത്രം യുഎസിൽ 500ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
Next Story