ബ്രിട്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നയുടൻ ഒരു യാത്രാവിമാനം തകർന്നു വീണ് അഗ്‌നിഗോളമായി. പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി 200 എന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈസി ജെറ്റിന്റെ കീഴിലുള്ള ഈ വിമാനം നെതർലൻഡ്‌സിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.
12 മീറ്റർ നീളമുള്ള ഈ യാത്രാവിമാനം ടേക്ക് ഓഫിന് പിന്നാലെ നിയന്ത്രണം വിട്ട് തകരുകയും തീപിടിക്കുകയും ചെയ്യുകയായിരുന്നു. അപകടസ്ഥലത്ത് എമർജൻസി സർവീസുകൾ രക്ഷാപ്രവർത്തനങ്ങൾ നടത്തി. സൗത്ത്ഹെൻഡ് എംപി ഡേവിഡ് ബർട്ടൺ സാംപ്സൺ, എമർജൻസി സർവീസുകൾക്ക് തടസ്സമുണ്ടാക്കാത്ത വിധം പൊതുജനങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസിന്റെ റിപ്പോർട്ട് പ്രകാരം, എമർജൻസി സർവീസ്, ആംബുലൻസ്, ആരോഗ്യ വിദഗ്ധർ, ഒരു മുതിർന്ന പാരാമെഡിക് എന്നിവരുൾപ്പെടെ നാല് ജീവനക്കാർ അപകട സ്ഥലത്തുണ്ടായിരുന്നു. സൗത്ത്ഹെൻഡ് വിമാനത്താവള വക്താവ് ഗുരുതരമായ അപകടം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ തെക്കൻ മേഖലയിലെ വിമാനത്താവളങ്ങൾ ഈസി ജെറ്റ് അടക്കമുള്ള വിമാനക്കമ്പനികൾ ബേസ് ആയി ഉപയോഗിക്കുന്നുണ്ട്. ഓരോ ആഴ്ചയും 20 പാതകളിലേക്ക് 122 വിമാന സർവീസുകളാണ് ഈസി ജെറ്റ് നടത്തുന്നത്.

വിമാന അപകടത്തെ തുടർന്ന് ഈസി ജെറ്റ് പാരീസ്, അലികാന്റെ, ഫറോ, പാൽമ, മല്ലോർക എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അപകടത്തിൽ എത്രപേർക്ക് പരിക്കേറ്റു എന്നോ ആളപായമുണ്ടായോ എന്നോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

