Begin typing your search...

യുഎസിൽ ഇന്ത്യൻ വംശജയായ ബിസിനസുകാരി വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചു

യുഎസിൽ ഇന്ത്യൻ വംശജയായ ബിസിനസുകാരി വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎസിൽ ഇന്ത്യൻ വംശജയായ സംരംഭകയ്ക്ക് തീപിടിത്തത്തിൽ ദാരുണാന്ത്യം. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ (32) എന്ന യുവതി മരിച്ചത്. ഈ മാസം 14ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. തീപിടത്തിൽ ദുരൂഹതയില്ലെന്ന് സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു. താനിയയുടെ വളർ‌ത്തുനായയും പൊള്ളലേറ്റു ചത്തു. താനിയയുടെ സംസ്കാരം ഇന്നു നടത്തി.

കാൾസ് സ്‌ട്രെയിറ്റ് പാത്തിൽ മാതാപിതാക്കൾ താമസിച്ചിരുന്ന വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നു. താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജ 14നു പുലർച്ചെ നടക്കാൻ ഇറങ്ങിയപ്പോഴാണ് മകളുടെ കോട്ടേജിൽനിന്നു തീ ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഭാര്യയെ വിളിച്ചുണർത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഇരുവരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു.

അക്കൗണ്ടിങ്ങിലും ഫിനാൻസിലും എംബിഎ പൂർത്തിയക്കിയ താനിയ. അടുത്തിടെ ബെൽപോർട്ടിൽ ഡോനട്ട്സ് ഔട്ട്ലറ്റ് തുറന്നിരുന്നു, ബ്ലൂ പോയിന്റിൽ മറ്റൊരു ഔട്ട്ലറ്റും സ്വന്തമായുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും താനിയ സജീവമായി പങ്കെടുത്തിരുന്നു

Elizabeth
Next Story
Share it