ആഢംബരം ഒട്ടും കുറയാതെ വിജയ് മല്യയുടെ 70-ാം പിറന്നാൾ; ലണ്ടനിൽ വിരുന്നൊരുക്കി ലളിത് മോദി

ഒളിവിലാണെങ്കിലും തന്റെ ആഢംബര ജീവിതശൈലിയിൽ മാറ്റമില്ലെന്ന് തെളിയിച്ച് വ്യവസായി വിജയ് മല്യ. മല്യയുടെ എഴുപതാം പിറന്നാൾ ലണ്ടനിൽ അതീവ പ്രൗഢിയോടെയാണ് ആഘോഷിക്കപ്പെട്ടത്. മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയാണ് തന്റെ ലണ്ടനിലെ വസതിയിൽ ഈ വമ്പൻ പാർട്ടിക്ക് ആതിഥേയത്വം വഹിച്ചത്.

ലണ്ടനിലെ അതിസമ്പന്ന മേഖലയായ ബെൽഗ്രേവ് സ്‌ക്വയറിലെ ലളിത് മോദിയുടെ കൊട്ടാരസദൃശമായ വസതിയിലായിരുന്നു ആഘോഷങ്ങൾ. തന്റെ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയവർക്ക് ലളിത് മോദി ഇൻസ്റ്റഗ്രാമിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

പ്രമുഖരുടെ നീണ്ട നിര തന്നെ പാർട്ടിയിൽ ഉണ്ടായിരുന്നു. ബയോകോൺ സ്ഥാപക കിരൺ മജുംദാർ-ഷാ, ഹോളിവുഡ് നടൻ ഇദ്രിസ് എൽബ, പ്രശസ്ത ഫോട്ടോഗ്രാഫർ ജിം റൈഡൽ, ഫാഷൻ ഡിസൈനർ മനോവിരാജ് ഖോസ്ല തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.

ബാങ്ക് വായ്പ തട്ടിപ്പ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഇന്ത്യ തിരയുന്ന പ്രതികളാണ് വിജയ് മല്യയും ലളിത് മോദിയും. ഇരുവരും നിലവിൽ ലണ്ടനിലാണ് താമസം. കടുത്ത നിയമനടപടികൾ നേരിടുമ്പോഴും ലണ്ടനിലെ ഹൈ-സൊസൈറ്റി വൃത്തങ്ങളിൽ ഇരുവരും ഇപ്പോഴും സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പിറന്നാൾ ആഘോഷം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply