ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു നേതാവ് ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും നീതിന്യായ വ്യവസ്ഥയിലും വിദേശ പ്രതിനിധികൾ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 140 കോടി ജനങ്ങൾ ഇത്തരം നീക്കങ്ങളെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ഇന്ത്യൻ പൗരനും രാജ്യത്തെ കോടതികളിൽ പരിപൂർണ്ണ വിശ്വാസമുണ്ടെന്നും ജനാധിപത്യത്തെ ചോദ്യം ചെയ്യാൻ പുറത്തുനിന്നുള്ളവർക്ക് അവകാശമില്ലെന്നും ഭാട്ടിയ പറഞ്ഞു. ഇന്ത്യയെ തകർക്കാൻ ആഗ്രഹിക്കുന്ന ഒരാളെ പിന്തുണയ്ക്കുന്നതിലൂടെ മംദാനി എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഉമർ ഖാലിദിന് ജാമ്യം അനുവദിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി നീതിപൂർവ്വമായ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്രയ്ക്ക് യുഎസ് ജനപ്രതിനിധികൾ കത്തയച്ചിട്ടുണ്ട്. സൊഹ്‌റാൻ മംദാനി ഉൾപ്പെടെയുള്ളവരാണ് ഈ കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഉമർ ഖാലിദ് നിലവിൽ തടവിൽ കഴിയുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

