Begin typing your search...
അമ്മ തല്ലുമെന്ന് പേടി; ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി ആറ് വയസുകാരൻ

ചൈനയിലെ അൻഹുയി പ്രവിശ്യയിൽ ജൂൺ 25നാണ് സംഭവം. അമ്മ തല്ലുമെന്ന് ഭയന്ന ആറ് വയസുകാരൻ ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കുട്ടിയെ അമ്മ തല്ലിയിരുന്നതായി കുട്ടി ചാടുന്ന ദൃശ്യങ്ങൾ പകർത്തിയ അയൽവാസി വ്യക്തമാക്കുന്നു. കൂടാതെ കുട്ടിയെ അടിക്കരുതെന്ന് വിളിച്ച് പറഞ്ഞെങ്കിലും അമ്മ അതിന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഗുരുതരമായി പരുക്കേറ്റ കുട്ടി ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. അതേസമയം കുട്ടി വീഴുമോ എന്ന പേടിയിൽ അകത്തേക്ക് പോകാൻ ആവശ്യപ്പെട്ടാണ് അമ്മ കുട്ടിയെ അടിച്ചതെന്നാണ് വീബോ പോസ്റ്റിൽ പോലീസ് പറയുന്നത്. ഈ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്ത് ശിശു സംരക്ഷണ നിയമങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Next Story