ലിബിയന്‍ മുന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. സിന്‍ടന്‍ നഗരത്തില്‍ വച്ചാണ് സെയ്ഫ് കൊല്ലപ്പെട്ടത്. സെയ്ഫിന്റെ അഭിഭാഷകനും അടുത്ത കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു.മരണ വിവരം പുറത്തുവന്നിട്ടുണ്ടെങ്കിവും ഇത് സംബന്ധിച്ച് വിവരങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആറു വര്‍ഷമായി വിമത സൈന്യത്തിന്റെ തടങ്കലില്‍ ആയിരുന്നു സെയ്ഫ്. സെയ്ഫിന്റെ വീട്ടിലെത്തിയ നാലംഗസംഘം അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഭിഭാഷകനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.ഗദ്ദാഫിയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയിലെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്. 2000 മുതല്‍ ഗദ്ദാഫി ഭരണകൂടത്തിന്റെ തകര്‍ച്ച വരെ ലിബിയയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഗദ്ദാഫിയുടെഅവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011ല്‍ രാജ്യത്ത് നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിന് 2015ല്‍ സെയ്ഫിന് ലിബിയന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യരാശിക്കെതിരെയുള്ള കുറ്റങ്ങള്‍ ചുമത്തി രാജ്യാന്തര ക്രിമിനല്‍ കോടതിയിലും സെയ്ഫിനെതിരെ കേസ് ഉണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

