രക്ഷിതാക്കള്‍ വീടിനകത്ത് കിടന്നുറങ്ങുമ്പോള്‍ വീടിന് തീയിട്ട് ഏഴുവയസുകാരന്‍

രക്ഷിതാക്കള്‍ വീടിനകത്ത് കിടന്നുറങ്ങുമ്ബോള്‍ ഏഴുവയസുകാരൻ വീടിന് തീയിട്ടു. യു.എസിലെ വടക്കുപടിഞ്ഞാറൻ ചാള്‍സ്റ്റണിലെ ജാക്സണ്‍ കൗണ്ടിയിലാണ് സഭവം.

കുട്ടിക്കെതിരെ തീവെപ്പിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടില്‍ തീപടര്‍ന്നതിന്റെ ചിത്രം പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ വീടിനകത്ത് കിടന്നുറങ്ങുമ്ബോള്‍ കുട്ടി വീടിനു തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടാനച്ഛൻ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. അതിന്റെ ദേഷ്യത്തിലാണ് കുട്ടി രക്ഷിതാക്ക ഉറങ്ങുമ്ബോള്‍ വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു.

വീടിനകത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കും ചെറിയ പൊള്ളലേറ്റെങ്കിലും ജീവഹാനിയുണ്ടാകാതെ രക്ഷപ്പെട്ടു. കുട്ടിയുടെ രണ്ടാനച്ഛനെ ബാല പീഡനത്തിന് അറസ്റ്റ് ചെയ്തു. ആരോണ്‍ ഹഫോഡ് എന്ന 38 കാരനാണ് അറസ്റ്റിലായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

യു.എസില്‍ കുട്ടികള്‍ അറസ്റ്റിലാകുന്നത് അപൂര്‍വ സംഭവമല്ല. 2017-2018 വര്‍ഷത്തില്‍ 700ലധികം എലമെന്ററി സ്കൂള്‍ വിദ്യാര്‍ഥികള്‍ യു.എസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply