യു.എ.ഇയിൽ ജുമുഅ നമസ്‌കാര സമയത്തിലെ മാറ്റം ഇന്നുമുതൽ പ്രാബല്യത്തിൽവരും. ജനുവരി രണ്ട് മുതൽ ഉച്ചക്ക് 12.45നായിരിക്കും ജുമുഅ നമസ്‌കാരമെന്ന് നേരത്തെ ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫേഴ്സ്, എൻഡോവ്മെന്റ് ആൻഡ് സകാത് പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഷാർജ ഒഴികെ മറ്റ് എമിറേറ്റുകളിൽ ജുമുഅ നമസ്‌കാര സമയം ഉച്ചക്ക് 1.15നാണ്.പുതിയ സമയക്രമം അനുസരിച്ച് നമസ്‌കാരം 30 മിനിറ്റ് നേരത്തെയാകും. പുതിയ സമയക്രമം എല്ലാ എമിറേറ്റുകളിലെയും എല്ലാ പള്ളികളിലും നടപ്പാക്കും. .2026 രാജ്യത്ത് കുടുംബ വർഷമാ’യി ആചരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

