യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; അബുദാബിയിൽ റെഡ്, യെല്ലോ അലർട്ട്

അബുദാബിയുടെ ഇന്ന് പുലർച്ചെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ഹബ്ഷാൻ, സായിദ് സിറ്റി, അൽ ഹംറ, അർജൻ എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തത്. രാവിലെ 9 മണി വരെയും ഈ സ്ഥിതി തുടരുമെന്നതിനാൽ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വാഹനമോടിക്കുന്നവർ മുൻകരുതൽ പാലിക്കണമെന്നും നിർദ്ദേശിച്ചു.


ഇന്ന് രാജ്യത്തുടനീളം മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് ഇന്ന് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറവ് 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും

Leave a Reply