മദീന ബസ് ദുരന്തം: മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾ വേഗത്തിൽ, ഫോറൻസിക് പരിശോധന പുരോഗമിക്കുന്നു

മദീനയിൽ നടന്ന ബസ് ദുരന്തത്തിൽ മരിച്ച ഇന്ത്യൻ തീർത്ഥാടകരുടെ മൃതദേഹം തിരിച്ചറിയുന്ന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതിനായി മദീനയിലെ ഹജ്ജ് ഓഫീസിൽ പ്രത്യേക ക്യാംപ് ഓഫീസ് തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.തെലങ്കാന സർക്കാരിന്റെ പ്രതിനിധികളും മദീനയിൽ എത്തും

45 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു എന്നാണ് പൊതുപ്രവർത്തകർ നൽകുന്ന വിവരം.
രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും, യാത്രയിൽ നിന്ന് പിന്മാറിയാരുടെയും യാത്രാ മധ്യേ ഒപ്പം ചേർന്നവരുടെയും വിവരങ്ങൾ ചേർത്തുള്ള അന്തിമ സ്ഥിരീകരണമാണ് പ്രധാനം. നാട്ടിൽ നിന്നുള്ള രേഖകൾ ഉൾപ്പടെ അതിവേഗം പൂർത്തിയാക്കി എത്തിക്കുന്നുണ്ട്. ഫോറൻസിക് സാംപിളുകൾ ഇന്നലെ തന്നെ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു.ആളിപ്പടർന്ന തീയിൽ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply