ബക്രീദ് (ഇദ് അൽ അദ്ഹ) അവധി ദിവസങ്ങളിൽ അബൂദബിയിൽ പൊതുപ്രവർത്തനങ്ങളിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചു.വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ പാർക്കിങ്ങും, ടോൾ ഫീയും ഒഴിവാക്കിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. തിങ്കളാഴ്ച മുതൽ പെയ്ഡ് പാർക്കിങ് തുടങ്ങും. ദർബ് റോഡ് ടോൾ സംവിധാനവും പെരുന്നാളിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല
തിങ്കളാഴ്ച മുതൽ ടോൾ സംവിധാനം പുനഃസ്ഥാപിക്കുകയുംചെയ്യും. അവധി ദിവസങ്ങളിൽ പൗരന്മാർക്കും സന്ദർശകർക്കുമായി അബൂദബി എക്സ്പ്രസ് എന്ന മിനിബസ് സേവനവും ലഭ്യമാണ്. വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രധാന ലൊക്കേഷനുകളിലേക്ക് ഈ സർവീസ് പുലർച്ചെ 6 മുതൽ അർധരാത്രിവരെ ലഭിക്കും.
ഓൺ-ഡിമാൻഡ് ബസ് സേവനമായ അബൂദബി ലിങ്ക് സേവനം ആവശ്യാനുസരണം മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം.