ജറുസലേമിൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധറാലികൾ. നെതന്യാഹു രാജി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാവുന്നത്. കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധങ്ങൾ ആവർത്തിമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഒക്ടോബർ 7ന് ഹമാസ് ആക്രമിച്ച സമയത്ത് ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ ശക്തമായിരുന്നു. എന്നാൽ ആറ് മാസങ്ങൾക്ക് ഇപ്പുറം അതല്ല ജറുസലേമിൽ നിന്നുള്ള കാഴ്ചകളെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആയിരക്കണക്കിന് ആളുകളാണ് നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് തെരുവുകളിലെത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാനപാത തടഞ്ഞ പ്രതിഷേധക്കാർക്ക് നേരെ ജെറുസലേം പൊലീസ് അഴുകിയ മണമുള്ള വെള്ളമുള്ള ജലപീരങ്കിയാണ് പ്രയോഗിച്ചത്. ഹമാസ് ഇനിയും ബന്ധികളാക്കി വച്ചിട്ടുള്ള 130ഓളം ഇസ്രയേലുകാരെ ഉടനടി വിട്ടയക്കാൻ സാധ്യമാകുന്ന രീതിയിലുള്ള ഉടമ്പടികൾ ചെയ്യാൻ സാധിക്കുന്ന പുതിയ നേതാവ് വരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവരും പ്രതിഷേധത്തിനുണ്ട്.
യുദ്ധം അവസാനമില്ലാതെ നീളുന്നത് ബന്ദികളുടെ ജീവന് തന്നെ ആപത്താവുമെന്ന ഭീതിയിലാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമുള്ളത്. ഞായറാഴ്ച വൈകുന്നേരം ഇസ്രയേൽ പാർലമെന്റിന് ചുറ്റുമായി നടന്ന പ്രതിഷേധത്തിന് മുന്നിൽ നിന്നത് ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളായിരുന്നു. ഒക്ടോബറിൽ ഹമാസ് ആക്രമണത്തിന് കാരണമായത് സുരക്ഷാ വീഴ്ചകൾ കാരണമായെന്നും കുറ്റപ്പെടുത്തുന്നവർ പ്രതിഷേധക്കാരിൽ ഏറെയാണ്.
ഇതിനിടയിൽ ഇസ്രയേലിലെ കടുത്ത യാഥാസ്ഥിതികരും സൈനിക സേവനം അനുഷ്ടിക്കണമെന്നാണ് സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുള്ളത്. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമ്പദ് രംഗത്തെ സഹായിക്കാൻ നടപടി ആവശ്യമെന്നും അറിയിപ്പുണ്ട്. കടുത്ത യാഥാസ്ഥിതിക വിഭാഗത്തെ ഇത്രനാളും നിർബന്ധിത സൈനികസേവനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

