യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങളിൽ പതിച്ച സ്റ്റിക്കറുകളും അലങ്കാരങ്ങളും ഈ മാസം ആറിനകം നീക്കം ചെയ്യണമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്ക് ശേഷവും ഇത്തരം അലങ്കാരങ്ങളോടെ കാണപ്പെടുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ തെരുവുകളുടെ ഭംഗി നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് ഷാർജ പൊലീസിന്റെ ജനറൽ കമാൻഡ് അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ പതിച്ച എല്ലാ അലങ്കാരങ്ങളും നിർബന്ധമായും നീക്കം ചെയ്യണം.നിലവിലെ ട്രാഫിക് സുരക്ഷാ നിയമങ്ങൾക്ക് അനുസൃതമായാണ് ഈ നടപടിയെന്നും പൊലീസ് വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

