ദുബൈയിൽ സ്വർണവില സർവ്വകാല റെക്കോർഡ് ഭേദിച്ച് കുതിക്കുന്നു. ഇന്ന് വിപണി തുടങ്ങിയപ്പോൾ ഗ്രാമിന് 11 ദിർഹം (ഏകദേശം 250 രൂപയ്ക്ക് മുകളിൽ) വർധനവ് രേഖപ്പെടുത്തി.യുഎഇ സമയം രാവിലെ 9 മണിക്ക് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണം ഗ്രാമിന് 612 ദിർഹമാണ് നിരക്ക്. 22 കാരറ്റിന് 566.75 ദിർഹവും 21 കാരറ്റ് സ്വർണം ഗ്രാമിന് 543.25 ദിർഹവും 18 കാരറ്റ് സ്വർണം ഗ്രാമിന് 465.75 ദിർഹവുമാണ് നിരക്ക്. കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് തവണയാണ് ദുബൈയിൽ സ്വർണ്ണവില റെക്കോർഡുകൾ തകർത്ത് കുതിക്കുന്നത്
ദുബൈയിൽ സ്വർണ്ണ നിരക്കിൽ റെക്കോർഡ് വർധനവ്

