സ്മാർട്ട് ആപ്പുകൾ വഴി ടാക്സി ബുക്ക് ചെയ്യുന്നവർക്ക് പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആഴ്ചയിലെ ദിവസത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുന്ന പുതിയ പീക്ക്-ഓഫ് നിരക്കുകളും ബുക്കിങ് ഫീസുകളും അതോറിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കനുസരിച്ച് മിനിമം ചാർജ് 12 ദിർഹത്തിൽ നിന്ന് 13 ദിർഹമായി വർധിപ്പിച്ചു.
തിങ്കൾ മുതൽ വ്യാഴം വരെ
പീക്ക് സമയം: രാവിലെ 8:00-9:59, വൈകുന്നേരം 4:00-7:59 ബുക്കിങ് ഫീസ്: 7.5 ദിർഹം
ഫ്‌ലാഗ്-ഫാൾ (പ്രാരംഭ നിരക്ക്): 5 ദിർഹം
ഓഫ്-പീക്ക് സമയം: രാവിലെ 6:00-7:59, 10:00-3:59 ബുക്കിങ് ഫീസ്: 4 ദിർഹം
ഫ്‌ലാഗ്-ഫാൾ: 5 ദിർഹം
രാത്രി സേവനങ്ങൾ: രാത്രി 12:00-5:59 ബുക്കിങ് ഫീസ്: 4.5 ദിർഹം
ഫ്‌ലാഗ്-ഫാൾ: 5.5 ദിർഹം
വെള്ളിയാഴ്ച
പീക്ക് സമയം: രാവിലെ 8:00-9:59, വൈകുന്നേരം 4:00-9:59 ബുക്കിങ് ഫീസ്: 7.5 ദിർഹം
ഫ്‌ലാഗ്-ഫാൾ: 5 ദിർഹം
വൈകിയ രാത്രി: 10:00-11:59 ബുക്കിങ് ഫീസ്: 7.5 ദിർഹം
ഫ്‌ലാഗ്-ഫാൾ: 5.5 ദിർഹം
ഓഫ്-പീക്ക്: രാവിലെ 6:00-7:59, 10:00-3:59 ബുക്കിങ് ഫീസ്: 4 ദിർഹം, ഫ്‌ലാഗ്-ഫാൾ 5 ദിർഹം
രാത്രി 12:00-5:59: ബുക്കിങ് 4.5, ഫ്‌ലാഗ്-ഫാൾ 5.5 ദിർഹം
ശനി, ഞായർ ദിവസങ്ങൾ
പീക്ക് സമയം: വൈകുന്നേരം 4:00-9:59 ബുക്കിങ് ഫീസ്: 7.5 ദിർഹം
ഫ്‌ലാഗ്-ഫാൾ: 5 ദിർഹം
വൈകിയ രാത്രി: 10:00-11:59 ബുക്കിങ് ഫീസ്: 7.5 ദിർഹം, ഫ്‌ലാഗ്-ഫാൾ 5.5 ദിർഹം
മറ്റു സമയങ്ങളിൽ, തിങ്കൾ-വ്യാഴം സമയക്രമം തന്നെ തുടരും. പുതുക്കിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

