വെനിസ്വേലൻ പ്രസിഡന്റ് നിക്കളസ് മദൂറോയുടെ വെല്ലുവിളി സ്വീകരിച്ച് എക്സ് ഉടമയുമായ ഇലോൺ മസ്ക്. പോരാട്ടത്തിന് തയാറാണ് എന്നായിരുന്നു എക്സിലൂടെ മസ്കിന്റെ മറുപടി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മദൂറോ വിജയിയായതിന് പിന്നാലെയാണ് മസ്ക് രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചാണ് ഏകാധിപതിയായ മദൂറോയുടെ വിജയമെന്ന് ആരോപിച്ച മസ്ക്, അദ്ദേഹം വെനിസ്വേലയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്നും കുറ്റപ്പെടുത്തി. ബസ് ഡ്രൈവറായിരുന്ന മദൂറോയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആരോഹണമാണ് മസ്കിനെ വിറളി പിടിപ്പിച്ചത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനാണ് മസ്കിന്റെ പിന്തുണ.
”സാമൂഹിക മാധ്യമങ്ങൾ ഒരു വിർച്വൽ യാഥാർഥ്യം സൃഷ്ടിക്കുന്നുണ്ട്. ആരാണ് ഈ വിർച്വൽ യാഥാർഥ്യങ്ങളെ നിയന്ത്രിക്കുന്നത്. തീർച്ചയായും നമ്മുടെ പുതിയ ശത്രുവായ ഇലോൺ മസ്ക് തന്നെ. അദ്ദേഹമാണ് ഈ സംസാരം തുടങ്ങിവെച്ചത്. നിങ്ങൾ പോരാടാൻ തയാറാണോ? എങ്കിൽ തയാറെടുക്കൂ. തുറന്ന പോരാട്ടത്തിന് ഞാൻ തയാറാണ്. മസ്ക് നിങ്ങളെ ഞാൻ ഒട്ടും ഭയക്കുന്നില്ല. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് വെച്ച് തുറന്ന പോരാട്ടത്തിന് ഒരുക്കമാണ്.”-എന്നാണ് മദൂറോ വെല്ലുവിളിച്ചത്.
മദൂറോ വലിയ മനുഷ്യനാണെന്നും എങ്ങനെ പോരാടാമെന്ന് നന്നായി അറിയുമെന്നും അതിനാൽ ഇതൊരു യഥാർഥ പോരാട്ടമായിരിക്കുമെന്നും മറുപടിയായി മസ്ക് കുറിച്ചു. അതിനിടക്ക് ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിനെ കളിയാക്കാനും മസ്ക് മറന്നില്ല. സക്ക് ചെറിയ മനുഷ്യനാണെന്നും അതിനാലാണ് വലിയ പോരാട്ടങ്ങൾക്ക് നിൽക്കാത്തതെന്നും മസ്ക് പരിഹസിച്ചു. ഈ പോരാട്ടത്തിൽ ഞാൻ വിജയിച്ചാൽ, വെനിസ്വേലയിലെ ഏകാധിപതി രാജിവെക്കണം. ഇനി മറിച്ചാണെങ്കിൽ, ഞാനദ്ദേഹത്തെ തീർത്തും സൗജന്യമായി ചൊവ്വയിലേക്ക് കൊണ്ടുപോകും.”-മസ്ക് മറുപടി നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

