ഇൻഡിഗോ എയർലൈൻസ് അബുദാബിയിൽ നിന്നും ഇന്ത്യയിലേക്ക് ഒരു പുതിയ വിമാന സർവീസ് കൂടി പ്രഖ്യാപിച്ചു. ജൂൺ 13 മുതൽ മധുരയിലേക്ക് നേരിട്ടുള്ള ഒരു സർവീസ് കൂടി ആരംഭിക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇൻഡിഗോ അബുദാബിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 16-ാമത്തെ ഇന്ത്യൻ നഗരമാണ് മധുര.
ഇന്ത്യയിലെ ഭുവനേശ്വർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇൻഡിഗോ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധുരയിലേക്കും സർവീസ് തുടങ്ങുന്നതിന്റെ പ്രഖ്യാപനം എയർലൈൻസ് അധികൃതർ നടത്തിയത്. ആഴ്ചയിൽ മൂന്ന് തവണയായിരിക്കും അബുദാബി-മധുര സർവീസുകൾ ഉണ്ടാകുന്നത്. അവധിക്കാല തിരക്കും ടിക്കറ്റ് നിരക്ക് വർധനയും കണക്കിലെടുത്ത് പുതിയ സർവീസ് ഇന്ത്യക്കാരായ യാത്രക്കാരെ സംബന്ധിച്ച് ആശ്വാസകരമായിരിക്കുമെന്നാണ് എയർലൈൻസ് കമ്പനി അധികൃതർ അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഫുജൈറ-മുംബൈ, ഫുജൈറ-കണ്ണൂർ നേരിട്ടുള്ള വിമാന സർവീസുകൾ ഇൻഡിഗോ എയർലൈൻസ് ആരംഭിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

