ചൈനയിലെ കിന്റർഗാർട്ടനിൽ ആക്രമണം; മൂന്ന് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു

ചൈനയിലെ കിന്റർഗാർട്ടനിൽ ആക്രമണം. തെക്ക് കിഴക്കൻ ഗ്വാങ്ഡോങ് പ്രവിശ്യയിലെ കിന്റർഗാർട്ടനിലുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് രക്ഷിതാക്കളും ഒരു അധ്യാപികയുമടക്കം ആറുപേരാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 25 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു. ആക്രമണം നടന്ന് മിനിറ്റുകൾക്ക് ശേഷം പ്രതിയെ പോലീസ് പിടികൂടി. കൂടുതൽ അന്വേഷണം നടക്കുകയാണ്.

ചൈനയിൽ പൗരന്മാർ തോക്കുകൾ കൈവശം വയ്ക്കുന്നതിന് കർശനമായ വിലക്കുണ്ട്. എന്നാൽ സമീപ വർഷങ്ങളിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള സംഭവങ്ങളാണ് വ്യാപകമാകുന്നത്. സ്‌കൂളുകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ രാജ്യവ്യാപകമായി നടന്നിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply