ഗാസയിൽ വൻ തിരിച്ചടി നേരിട്ട് ഇസ്രായേൽ സേന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. അതിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ പേരും ചിത്രങ്ങളും ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ടു. ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം 514 സൈനികരെ നഷ്ടപ്പെട്ടതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. തിരിച്ചടി കൂടുതൽ ശക്തമാക്കുമെന്ന് ഹമാസും വ്യക്തമാക്കി.
പലസ്തീനിൽ നിന്നുള്ള തിരിച്ചടിയിൽ ഇതാദ്യമായാണ് ഇത്രയുമധികം സൈനികർ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സമ്മതിക്കുന്നത്. ഹമാസിൽ നിന്ന് വലിയ തിരിച്ചടികളാണ് ഇസ്രായേൽ സൈന്യം നേരിടുന്നുതെന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഒമ്പത് പേർകൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ സമ്മതിക്കുമ്പോഴും നിരവധി സൈനികരെ പരിക്കേൽപ്പിച്ചതായി ഹമാസ് വ്യക്തമാക്കുന്നുണ്ട്. അതെ സമയം യുദ്ധം തുടങ്ങിയത് മുതൽ 12000 ഇസ്രായേലി സൈനികർക്ക് അംഗവൈകല്യം സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം മറ്റൊരു റിപ്പോർട്ട് പുറത്തുവന്നിരുന്നു.
കഴിഞ്ഞ 48 മണിക്കൂറിനിടെ 27 സൈനികർക്ക് പരിക്കേറ്റുവെന്നും, അവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും ഐ.ഡി.എഫ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇസ്രായേൽ – ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നുള്ള ആക്രമം കൂടിയായതാടെ സേനക്ക് ഒരു വിഭാഗം സൈനികരെ അവിടേക്ക് അയക്കേണ്ടി വന്നിരുന്നു. വടക്കൻ അതിർത്തിയിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേർക്ക് ഹിസ്ബുല്ല ഡ്രോൺ ആക്രമണം തുടരുകയാണ്. സാലിഹ് അൽ അറൂറിയുടെയും വിസ്സം അൽ തവീലിന്റെയും കൊലക്കുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.
ഗാസയിൽ ഹമാസും അതിർത്തിയിൽ ഹിസ്ബുല്ലയും തിരിച്ചടി ശക്തമാക്കിയതോടെ ഇസ്രായേൽ സേന കൂടുതൽ പ്രതിരോധത്തിലായി. അതേസമയം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23,210 ആയി. 59,167 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

