കാർഗോ വിമാനദുരന്തം മരിച്ചവരുടെ എണ്ണം 13ായി

വ്യവസായ മേഖലയിലേക്ക് കാർഗോ വിമാനം ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13ആയി. യുപിഎസിന്റെ കാർഗോ വിമാനമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു കാർഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ റിച്ചാർഡ് വാർട്ടൻബെർഗ്, ഫസ്റ്റ് ഓഫീസർ ലീ ട്രൂറ്റ്, ഇന്റർ നാഷണൽ റിലീഫ് ഓഫീസർ ക്യാപ്ടൻ ഡാന ഡയമണ്ട് എന്നീ ജീവനക്കാരനാണ് മക്ഡൊണൽ ഡഗ്ലസ് എം ഡി 11 എന്ന കാർഗോ വിമാനത്തിലുണ്ടായിരുന്നത്. വിമാനം അഗ്നിഗോളമായതിന് പിന്നാലെ ബാധിക്കപ്പെട്ട എല്ലാവരേയും കണ്ടെത്താനായി എന്നാണ് പ്രതീക്ഷയെന്നാണ് ലൂയിസ് വില്ലേ മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് പ്രതികരിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply