ഓസ്‌കാറിൽ തിളങ്ങി ഓപ്പെൻഹൈമർ; മികച്ച ചിത്രമടക്കം ഏഴ് പുരസ്‌കാരങ്ങൾ, മികച്ച നടൻ കിലിയൻ മർഫി, മികച്ച നടി എമ്മ സ്‌റ്റോൺ

96ാമത് ഓസ്‌കറിൽ മികച്ച ചിത്രമായി ക്രിസ്റ്റഫർനോളന്റെ ഓപ്പെൻഹൈമർ. മികച്ച സംവിധായകനായി ക്രിസ്റ്റഫർനോളനും ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി കിലിയൻ മർഫിയും അവാർഡുകൾ നേടി. പുവർ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് വിഭാഗങ്ങളിലാണ് ഓപ്പെൻഹൈമർ പുരസ്‌കാരം സ്വന്തമാക്കിയത്.

ഒപ്പെൻഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായി. ഡിവൈൻ ജോയ് റാൻഡോൾഫാണ് മികച്ച സഹനടി. ചിത്രം ദ ഹോൾഡോവേഴ്സ്. ഓപ്പെൻഹൈമർ ചിത്രത്തിലൂടെ ഹോയ്ട്ട് വാൻ ഹെയ്‌ടേമ മികച്ച ഛായാഗ്രാഹകനും ജെന്നിഫർ ലേ മികച്ച എഡിറ്ററുമായി. മികച്ച വിഷ്വൽ എഫക്ടിന് ഗോഡ്‌സില്ല മൈനസ് വൺ പുരസ്‌കാരം നേടി. മികച്ച വിദേശ ഭാഷ ചിത്രം- ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ). പുവർ തിങ്സ് ചിത്രത്തിലൂടെ മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാർഡ് ഹോളി വാഡിങ്ടൻ നേടി.

മികച്ച പ്രൊഡക്ഷൻ ഡിസൈൻ പുവര് തിങ്ങ്‌സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്). മികച്ച ഹെയര്‌സ്റ്റെലിങിനും മേക്കപ്പിനുമുള്ള പുരസ്‌കാരം പുവര് തിങ്ങ്‌സ് (നദിയ സ്റ്റേസി, മാർക് കോളിയർ, ജോഷ് വെസ്റ്റൻ)സ്വന്തമാക്കി. മികച്ച തരിക്കഥ (അഡാപ്റ്റഡ്)- അമേരിക്കൻ ഫിക്ഷൻ. മികച്ച തിരക്കഥ (ഒറിജിനൽ വിഭാഗം)- അനാറ്റമി ഓഫ് എ ഫോൾ നേടി. ബാർബിയിലെ ‘വാട്ട് വാസ് ഐ മേഡ് ഫോർ’ എന്ന ഗാനം മികച്ച ഒറിജിനൽ സോങിനുള്ള അവാർഡ് നേടി. മികച്ച ഒറിജിനൽ സ്‌കോർ ഓപ്പെൻഹൈമർ കരസ്ഥമാക്കി. മികച്ച ശബ്ദം ‘ദി സോൺ ഓഫ് ഇന്ററസ്റ്റ്’. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ദി വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെന്റി ഷുഗർ, മികച്ച ഡേക്യുമെന്ററി ഫീച്ചർ ഫിലിം- 20 ഡേയ്സ് ഇൻ മരിയപോൾ(യുക്രൈൻ), മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം-ദി ലാസ്റ്റ് റിപ്പയർ ഷോപ്പ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply