ഓപറേഷൻ സിന്ദൂർ: ശ്രീകാന്ത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലൂള്ള ഇന്ത്യൻ പ്രതിനിധി സംഘം യുഎഇയിൽ

ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ നിലപാട് ആഗോള തലത്തിൽ പങ്കുവെക്കുന്നതിനായി ഇന്ത്യയിലുള്ള പ്രതിനിധി സംഘം യുഎഇയിലെത്തി. വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയ്ക്കാണ് സംഘം അബുദബിയിലെത്തിയത്. അബൂദബി വിമാനത്താവളത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ അഗം അഹ്‌മദ് മിർ ഖൗറിയും ചേർന്ന് സംഘത്തെ സ്വീകരിച്ചു.

ഇന്ന് രാവിലെ ഒമ്പതരയ്ക്ക് യുഎഇ സഹിഷ്ണുതാ മന്ത്രി നഹ് യാൻ ബിൻ മുബാറകുമായി സംഘം കൂടിക്കാഴ്ച നടത്തും. യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാശിദ് അൽ നുഐമിയുമായും നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബിയുമായും സംഘം ചർച്ച നടത്തും. നാളെയും കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ട്.

ഇന്ത്യൻ പാർലമെന്റ് അംഗം ശ്രീകാന്ത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് എട്ടംഗ സംഘം സന്ദർശനം നടത്തുന്നത്. കേരളത്തിൽ നിന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപിയും സംഘത്തിലുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply