ഇന്ത്യൻ മധുരം മനോഹരമെന്ന് സെലൻസ്‌കി; ബർഫിയുണ്ടാക്കിയത് റിഷി സുനക്കിന്റെ അമ്മ

യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കഴിച്ച ഇന്ത്യൻ ബർഫിയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സെലൻസ്‌കിക്കു വേണ്ടി ബർഫിയുണ്ടാക്കിയതും നിസാരക്കാരിയല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാൽ റിഷി സുനക്കിന്റെ അമ്മ ഉഷ സുനക്ക് ആണ്.

റിഷി സുനക്കിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ബർഫിയുടെ വിശേഷങ്ങളും സുനക്ക് പങ്കുവയ്ക്കുന്നുണ്ട്. തന്റെ അമ്മയുണ്ടാക്കിയ ഇന്ത്യൻ മധുരപലഹാരം തനിക്കു വളരെ പ്രിയപ്പെട്ടതാണ്. സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബർഫി അദ്ദേഹത്തിനും നൽകി. സെലൻസ്‌കിക്ക് ഇന്ത്യൻ മധുരപലഹാരം വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.

താൻ തയാറാക്കിയ ബർഫി സെലൻസ്‌കി കഴിച്ചതിലും പലഹാരം ഇഷ്ടപ്പെട്ടന്ന് അറിയച്ചതിലും റിഷി സുനക്കിന്റെ അമ്മയും സന്തോഷം പ്രകടിപ്പിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply