ഇന്തൊനേഷ്യയിലെ ബീച്ചിൽ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന 20 കാരൻ ആഞ്ഞടിച്ച തിരമാലയിൽ പെട്ട് കാണാതായി. ഒക്‌ടോബർ 13 -ന് കെഡുങ് തുമ്പാങ് ബീച്ചിൽ വച്ചാണ് ഇന്തോനേഷ്യയിലെ മെഡനിൽ നിന്നുള്ള റോണി ജോസുവ സിമൻജുൻ്റക്കിനെ കാണാതായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
യുവാവിനെ കണ്ടെത്തുന്നതിനായി സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും അപകടകരമായ രീതിയിൽ തിരമാലകൾ 2 മുതൽ 4 മീറ്റർ വരെ ഉയരത്തിലാണ് ആഞ്ഞടിക്കുന്നത്. യുവാവിനായി ഏഴ് ദിവസം വരെ തിരച്ചിൽ തുടരാനായിരുന്നു അധികൃതർ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഒക്ടോബർ 20 ഞായറാഴ്‌ചയ്‌ക്കുള്ളിൽ റോണിയെ കണ്ടെത്താനായില്ലെങ്കിൽ, രക്ഷാപ്രവർത്തനം നിർത്തിവച്ചേക്കാം എന്നാണ് വിവരം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

