ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം. ചൊവാഴ്ച പുലർച്ചെ 12:11 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.5 തീവ്രതയാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
നാഷനൽ സെന്റ്‌റർ ഫോർ സീസ്‌മോളജിയുടെ പുറത്തുവിട്ടത് പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇന്തൊനീഷ്യയിലെ ആഷെ പ്രവിശ്യയിൽ സബാങ്ങിന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി 259 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്.
തീരദേശ മേഖലകളിലോ ദ്വീപുകളിലോ ഉണ്ടായ ഭൂകമ്പത്തിന്റെ ആഘാതം പരിശോധിക്കുകയാണ്. നാശനഷ്ടങ്ങളോ ആളപായമോ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

