ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഒരു ദിവസത്തേക്കും കൂടി നീട്ടി.ചൊവ്വാഴ്ച നടത്താനിരുന്ന ആക്സിയം 4 വിക്ഷേപണം മറ്റന്നാൾ വൈകിട്ട് 5.30 ക്ക് മാറ്റിവച്ചതായി വിവരം. കാലാവസ്ഥ സാഹചര്യം കണക്കിലെടുത്താണു ബഹിരാകാശ യാത്ര മാറ്റിവച്ചത്. ചൊവാഴ്ച വൈകിട്ട് 5.22നായിരുന്നു വിക്ഷേപം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് വിക്ഷേപണം മാറ്റിവയ്ക്കുന്നത്.
14 ദിവസമായിരിക്കും ശുഭാംശുവും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടുക. പ്രമേഹബാധിതർക്കു ബഹിരാകാശം സന്ദർശിക്കാൻ അവസരമൊരുക്കുന്നതിനുള്ള ഗവേഷണങ്ങളും ഇതിൽപ്പെടും. നിലവിൽ പ്രമേഹബാധിതർക്ക് ബഹിരാകാശയാത്രയ്ക്കു വിലക്കുണ്ട്. പ്രമേഹം ബഹിരാകാശത്തു നിയന്ത്രിക്കാൻ പാടാണെന്നതാണു കാരണം
ദൗത്യത്തിന് നേതൃത്വം നൽകുന്നത് പരിചയസമ്പന്നനാ പെഗ്ഗി വിറ്റ്‌സനാണ് . സ്ലാവോസ് വിസ്നീവ്സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ 2 യാത്രികരും ഒപ്പമുണ്ട്. 550 കോടി രൂപയാണ് ഇന്ത്യ ശുഭാംശുവിന്റെ യാത്രയ്ക്കായി ചെലവഴിച്ചിരിക്കുന്നത്