
മോദിയെ ഗാന്ധിയുടേയും നെഹ്റുവിന്റേയും പാരമ്പര്യം ഓർമിപ്പിച്ച് ഇറാൻ പ്രസിഡന്റ്
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസ്കിയാൻ. മനുഷത്വരഹിതമായ ഇത്തരം ആക്രമണങ്ങളെ ഇറാൻ അപലപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ പ്രതിരോധിക്കാൻ മേഖലയിൽ സഹകരണം വേണമെന്നും ഇറാനിയൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. മേഖലയിൽ തീവ്രവാദത്തെ പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഇതിനായി രാജ്യങ്ങൾക്കിടയിൽ പരസ്പരസഹകരണമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയുമായുള്ള സംഭാഷണത്തിൽ മഹാത്മ ഗാന്ധിയുടേയും ജവഹർലാൽ നെഹ്റുവിന്റേയും പാരമ്പര്യം ഓർമിപ്പിക്കുകയും ചെയ്തു. സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും പാരമ്പര്യമാണ് മഹാത്മഗാന്ധിക്കും ജവഹർലാൽ നെഹ്റുവിനുമുള്ളത്….