Headlines

ഐ ഐ സി ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലൈ 10 മുതൽ

ഇന്ത്യൻ ഇസ്ലാമിക് സെൻറർ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന വേനലവധി ക്യാമ്പ് ‘ഇൻസൈറ്റ് 2025’ ജൂലൈ 10 മുതൽ 20 വരെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. വൈകുന്നേരം 5 .30 മുതൽ 9.30 വരെയാണ് എല്ലാ ദിവസവും ക്യാമ്പ് നടക്കുക. കെ ജി തലം മുതൽ ബിരുദം വരെയുള്ള വിദ്യാർഥികളെ വ്യത്യസ്ഥ വിഭാഗങ്ങളായി തിരിച്ച് പ്രമുഖ പരിശീലകരുടെ മേൽനോട്ടത്തിൽ നടക്കുന്ന ഈ വർഷത്തെ ദശദിന ക്യാമ്പിന് നേതൃത്വം നൽകുന്നത് പെൻസ്‌കിൽ ട്രെയിനിങ് അക്കാദമിയുടെ പ്രഗൽഭരായ പരിശീലകരാണ്.

ആർട്‌സ് & ക്രാഫ്റ്റ്, സ്‌ട്രെസ് ഫ്രീ സ്റ്റഡി, സൈബർ സേഫ്റ്റി & ഡിജിറ്റൽ ഡിസിപ്ലിൻ, സ്മാർട്ട് കരിയർ, തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളിൽ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള പരിശീലനമാണ് ഇൻസൈറ്റ് 2025ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി വാഹന സൗകര്യവും ലഭ്യമാണ്. ക്യാമ്പിന്റെ സമാപന ദിവസം പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്കായി താഴെ നമ്പറിൽ ബന്ധപ്പെടുക.
02-6424488 / 056 7990 086

Leave a Reply