Headlines

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു: 20 ഒടിടി ആപ്പുകൾക്ക് കേന്ദ്രം നിരോധനമേർപ്പെടുത്തി

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് 20-ലധികം ഒടിടി ആപ്ലിക്കേഷനുകൾക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തി. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്ന അൾട്ട്, ഉല്ലു തുടങ്ങി ഇരുപതിൽ അധികം ആപ്പുകളാണ് നിരോധിച്ചത്. ഈ ആപ്പുകളും അവയുടെ വെബ്‌സൈറ്റുകളും സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

ഈ ആപ്പുകളുടെ വെബ്സൈറ്റുകളിലേക്കുള്ള പൊതു പ്രവേശനം തടയാനോ നീക്കം ചെയ്യാനോ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ നിയമങ്ങളിലെ വ്യവസ്ഥകൾ ഈ ആപ്പുകൾ ലംഘിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് സംബന്ധിച്ച നിയമ വ്യവസ്ഥകൾ ഈ ആപ്പുകൾ ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Leave a Reply