Headlines

കസ്റ്റംസ് മേഖലയിൽ സഹകരണത്തിന് ഇന്ത്യ – യുഎഇ ധാരണ

ചരക്ക് നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് രംഗത്തെ പൂർണമായും ഡിജിറ്റൽവൽക്കരിക്കുന്നതിനു സഹകരിക്കാൻ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് വകുപ്പുകൾ സഹകരിച്ചു പ്രവർത്തിക്കും.

ഡിജിറ്റലാകുന്നതോടെ നടപടി ക്രമങ്ങൾക്കും ചരക്കുനീക്കത്തിനും വേഗം കൂടും. അബുദാബി കസ്റ്റംസിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസുമായി ചേർന്നു നടത്തിയ ശിൽപ്പശാലയിലാണ് നിർണായക തീരുമാനം.

Leave a Reply