Headlines

കെട്ടിടങ്ങളിലെ അനധികൃത റൂം വേർതിരിക്കലിനെതിരെ കർശന നടപടിയുമായി റിയാദ് മുനിസിപ്പാലിറ്റി

റിയാദിലെ അപ്പാർട്ട്മെന്റുകളിലും വില്ലകളിലും നിയമവിരുദ്ധമായി റൂമുകൾ വേർതിരിക്കുന്നതിനെതിരെ റിയാദ് മുനിസിപ്പാലിറ്റി നടപടി തുടങ്ങി. കെട്ടിട നിർമ്മാണ പെർമിറ്റിൽ അനുവദിച്ചതിലും കൂടുതൽ മുറികൾ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്കെതിരെയാണ് നടപടിയെടുക്കുന്നത്.റിയാദിന്റെ നഗരഭംഗി വർദ്ധിപ്പിക്കാനും, നഗരാസൂത്രണ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും, ഭാവിയിൽ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് ഈ നടപടികൾ.

ശരിയായ ലൈസൻസ് ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഒരു കെട്ടിടത്തെ ഒന്നിലധികം വാടക യൂണിറ്റുകളാക്കി മാറ്റുന്നത് പോലുള്ള നിയമലംഘനങ്ങൾ വ്യാപകമായതിനെ തുടർന്നാണ് അധികൃതർ ഈ പരിശോധന ആരംഭിച്ചത്. ഇത്തരം നിയമവിരുദ്ധ നടപടികൾ നഗര ക്രമക്കേടുകൾക്ക് കാരണമായതായും പൊതു സേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും കൂടുതൽ സമ്മർദ്ദം ചെലുത്തിയതായും ഉദ്യോഗസ്ഥർ പറയുന്നു.ഇതിനകം 15 ഉപ മുനിസിപ്പാലിറ്റികളിലായി മുനിസിപ്പൽ ഉദ്യോഗസ്ഥർ 134 തവണ പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ എല്ലാ സ്ഥലങ്ങളിലും നോട്ടീസുകൾ നൽകിയിട്ടുണ്ട്.

നിയമലംഘനങ്ങൾ കണ്ടെത്താനും, നിയമം നടപ്പിലാക്കാനും, കുറ്റക്കാർക്ക് പിഴ ചുമത്താനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു പ്രചാരണമാണ് അധികൃതർ നടത്തുന്നത്. താമസ കെട്ടിടങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക മാത്രമല്ല, റിയാദിലെ താമസക്കാർക്ക് മികച്ച ജീവിതനിലവാരം ഉറപ്പാക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

Leave a Reply