Headlines

യു.എ.ഇ വിസ തട്ടിപ്പ്: വ്യാജ പരസ്യങ്ങൾക്കെതിരെ ഐ.സി.പി.യുടെ മുന്നറിയിപ്പ്

യു.എ.ഇ.യിലേക്കുള്ള വിസ വേഗത്തിൽ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾക്കെതിരെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ജാഗ്രതാ നിർദേശം പുറത്തിറക്കി. അതിവേഗത്തിൽ വിസ ലഭിക്കുമെന്നും നടപടിക്രമങ്ങൾ ലളിതമാക്കാമെന്നും വാഗ്ദാനം ചെയ്യുന്ന ഇത്തരം പരസ്യങ്ങളിൽ പറയുന്ന വെബ്‌സൈറ്റുകൾ വഴി അപേക്ഷിച്ച് വഞ്ചിതരാകരുതെന്ന് ഐ.സി.പി. മുന്നറിയിപ്പ് നൽകി.

വലിയ തുക ഈടാക്കി വിസ നടപടികൾ എളുപ്പമാക്കാമെന്ന് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, യു.എ.ഇ. അധികൃതർ ഒരു സ്ഥാപനത്തിനും ഇത്തരത്തിൽ നടപടികൾ ലളിതമാക്കാൻ പ്രത്യേക അനുമതി നൽകിയിട്ടില്ല. വിസയ്ക്ക് അപേക്ഷിക്കാൻ ഐ.സി.പി.യുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.icp.gov.ae), മൊബൈൽ ആപ്ലിക്കേഷൻ, ഔദ്യോഗിക സേവന കേന്ദ്രങ്ങളായ അമേർ സെന്ററുകൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ മാത്രമാണ് വിശ്വാസയോഗ്യമായ മാർഗ്ഗങ്ങൾ.

ഇതിനേക്കാൾ എളുപ്പമുള്ള മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ പണം തട്ടിയെടുക്കാനുള്ള തട്ടിപ്പാണെന്ന് ഐ.സി.പി. വ്യക്തമാക്കി. ഇത്തരം വ്യാജ പരസ്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply