മഞ്ഞുകാലം ആരംഭിക്കുമ്പോൾ പലരും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് പാദങ്ങൾ വിണ്ടുകീറുന്നതും വരണ്ടുപോകുന്നതും. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം കുറയുമ്പോഴാണ് ഈ പ്രശ്നം രൂക്ഷമാകുന്നത്. അതിനാൽ, ഈ സമയത്ത് പാദങ്ങൾക്ക് പ്രത്യേക പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്.
മഞ്ഞുകാലത്ത് ചൂടുവെള്ളം ഉപയോഗിച്ച് കാലുകൾ കഴുകുന്നത് ഒഴിവാക്കണം, ഇത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കാൻ കാരണമാകും. എന്നാൽ, ഇടയ്ക്ക് ചെറുചൂടുവെള്ളത്തിൽ കാൽ മുക്കിവയ്ക്കുന്നത് നല്ലതാണ്. അതുപോലെ, സോപ്പിന്റെ അമിതോപയോഗവും ഒഴിവാക്കുക. പകരം കറ്റാർവാഴ (Aloe Vera) അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കുന്നത് വരൾച്ച കുറയ്ക്കാൻ സഹായിക്കും. ഇടയ്ക്കിടെ കാലിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പാദങ്ങളിലെ ഈർപ്പം നിലനിർത്താൻ ഫലപ്രദമാണ്.
പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ് ഉപ്പുവെള്ളം. ഇളം ചൂടുവെള്ളത്തിൽ അൽപ്പം ഉപ്പിട്ട ശേഷം പാദങ്ങൾ അതിൽ മുക്കിവയ്ക്കുന്നത് വിണ്ടുകീറൽ കുറയ്ക്കും. ഉപ്പിനൊപ്പം ബേക്കിങ് സോഡ ചേർത്ത് കാൽ മുക്കിവയ്ക്കുന്നതും നല്ലതാണ്. അതുപോലെ, ചെറുചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തുന്നതും ഗുണകരമാണ്. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് പാദങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

