മാനിനെ വേട്ടയാടുന്ന കടുവയ്ക്കു പറ്റിയ അമളി കണ്ടോ; ചിരിപ്പിക്കുന്ന വീഡിയോ കാണാം

ഐഎഫ്എസ് ഓഫിസര്‍ സുസാന്ത നന്ദ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ എല്ലാവരെയും പൊട്ടിച്ചിരിക്കും. മാനുകളെ വേട്ടയാടുന്ന കടുവയ്ക്കു പറ്റിയ അക്കിടിയാണ് വീഡിയോയിലുള്ളത്. കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്കു ലഭിച്ചു.
വീഡിയോ തുടങ്ങുമ്പോള്‍ മൂന്നു മാനുകള്‍ പുല്ലുതിന്നുന്നതു കാണാം. തൊട്ടപ്പുറത്തു പുല്ലുകള്‍ക്കിടയില്‍ ഒരു കടുവ ഒളിച്ചിരിക്കുന്നു. തൊട്ടടുത്ത് ഒരു ജലാശയമുണ്ട്. മൂന്നു മാനുകളിലൊന്നിനെ ഇരയാക്കാന്‍ ലക്ഷ്യമിട്ട് കടുവ ആക്രമണം ആരംഭിക്കുന്നു. കടുവയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ട് മാനുകള്‍ ഓടുന്നു. അതിലൊരു മാന്‍ വെള്ളത്തിലേക്കു ചാടുന്നു. തൊട്ടുപിറകെ കടുവയും ചാടുന്നു. വെള്ളത്തില്‍ വച്ചു മാനിനെ പിടികൂടാന്‍ കടുവ ശ്രമിക്കുന്നുണ്ടെങ്കിലും കടുവയുടെ ശ്രമങ്ങള്‍ വിഫലമാകുകയാണ്.
കടുവയുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ മാന്‍ വെള്ളത്തില്‍ മുങ്ങുന്നു. കടുവയും വെള്ളത്തില്‍ മുങ്ങുന്നുണ്ടെങ്കിലും മാനിനെ കണ്ടെത്താന്‍ കഴിയുന്നില്ല. വെള്ളത്തില്‍ മുങ്ങിയ മാന്‍ കുറച്ചപ്പുറത്ത് പൊങ്ങിയ ശേഷം കരയിലേക്കു നീന്തിക്കയറി ഓടിരക്ഷപ്പെടുന്നു. മാന്‍ എങ്ങോട്ടു പോയെന്നു മനസിലാകാതെ കടുവ വെള്ളത്തില്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും അല്‍പ്പനിമിഷത്തിനുശേഷം തെരച്ചില്‍ അവസാനിപ്പിച്ച് കരയിലേക്കു കടുവയും നീന്തിക്കയറുന്നു. എന്തു സംഭവിച്ചുവെന്നറിയാതെ അമളിപറ്റിയ മുഖവുമായി നില്‍ക്കുന്ന കടുവയുടെ അവസ്ഥ ആരെയും ചിരിപ്പിക്കുന്നതായി.
Ohh dear deer…
— Susanta Nanda (@susantananda3) May 18, 2023
Tigers of Sunderbans mangroves are adopted to catch the prey even in water. But here is one that dodged the big cat.
VC:@Plchakraborty pic.twitter.com/5dU8Ih1hDl