ഹോര്‍ലിക്‌സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍ നിന്ന് ‘ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റി

പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഹോര്‍ലിക്‌സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍നിന്ന് ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റി. ഹോര്‍ലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു.

ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം-എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്തതിനാലാണ് ലേബല്‍മാറ്റം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനായിരുന്നു നിര്‍ദേശം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംമൂലം ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് തടയാനായിരുന്നു ഇത്.

പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് സംബന്ധിച്ചുള്ള ആശങ്കകളെ തുടര്‍ന്നാണ് തീരുമാനം. ഏതാനും ദിവസംമുമ്പ് ബോണ്‍വിറ്റയില്‍ പരിശോധന നടന്നിരുന്നു. ബോണ്‍വിറ്റയെയും മറ്റ് പാനീയങ്ങളെയും ആരോഗ്യ പാനീയങ്ങള്‍ എന്ന് നാമകരണം ചെയ്യരുതെന്ന് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളില്‍ വ്യക്തതയില്ലാത്തതായിരുന്നു അതിന് കാരണമായി പറഞ്ഞത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply