മലയാളികളുടെ ചുറുചുറുക്കുള്ള യുവ നായികയാണ് ഹണി റോസ്. ബിഗ് സ്‌ക്രീനിൽ നമ്മെ ആവേശഭരിതരാക്കിയ നിരവധി ജനപ്രിയ സിനിമകളുടെ ഭാഗമായിരുന്നു ഹണി റോസ്. കഥാപാത്രങ്ങൾക്കു വേണ്ടി എന്തെല്ലാം വിട്ടുവീഴ്ച ചെയ്യാനും താരം തയാറാണ്. സ്ഥിരമായി പൊതുപരിപാടികളിൽ പങ്കെടുക്കാറുള്ള താരം അവിടത്തെ അപ്പീയറൻസ് കൊണ്ടു ശ്രദ്ധിക്കപ്പെടാറുണ്ട്. വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന താരമാണ് ഹണി റോസ്.
സിനിമ മാത്രമല്ല, കൃഷിയും താരത്തിനു പ്രിയപ്പെട്ടതാണ്. കൃഷി തനിക്കു ജീവനാണെന്നു താരം പറയുന്നു. വീടിനോടു ചേർന്ന് ഏകദേശം മുപ്പതിലധികം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിട്ടിച്ചുണ്ട്. നമ്മുടെ നാട്ടിൽ ലഭ്യമല്ലാത്ത ചെടികൾ പോലും പലയിടങ്ങളിൽ നിന്നായി കളക്ട് ചെയ്തിട്ടുണ്ട്. പുറത്തുനിന്നു ചെടികൾ കൊണ്ടുവരികയെന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരത്തിലുള്ള ചെടികളുടെ കളക്ഷനുള്ള ഒരുപാടുപേർ കേരളത്തിലുണ്ട്. അവരെയൊക്കെ കണ്ടുപിടിച്ചു നല്ലയിനം തൈകൾ വാങ്ങാറുണ്ട്. അത്തിയുടെ പല വെറൈറ്റികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ബ്ലാക്ബെറിയിൽ കായുണ്ടായപ്പോൾ അതിന്റെ ചിത്രങ്ങൾ എഫ്ബിയിൽ പോസ്റ്റ് ചെയ്തിരുന്നു.
യാത്രകൾക്കിയിൽ കാണുന്ന ചെടികളൊക്കെ ശ്രദ്ധിക്കാറുണ്ട്. കൂട്ടുകാർക്കൊപ്പം പോകുമ്പോൾ വഴിയിലെവിടെയെങ്കിലും ഫ്ളവർ നഴ്സറികൾ കണ്ടാൽ അവിടെയിറങ്ങി ചെടികൾ നോക്കാറുണ്ട്. ഫാമിങ് രീതികളൊക്കെ ഓൺലൈനിൽ നോക്കി മനസിലാക്കും. വീട്ടിലുണ്ടെങ്കിൽ ചെടികളുടെ പരിചരണം ഞാൻ തന്നെയാണ് ചെയ്യുന്നത്. വീടിനു ചുറ്റും മുളകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവയിലൊക്കെ പലതരം പക്ഷികളുടെ കൂടുമുണ്ട്. വൈകുന്നേരങ്ങളിൽ പക്ഷികളുടെ ശബ്ദം കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്.അച്ഛനും അമ്മയും ചേർന്ന് ആയുർവേദ പ്രോഡക്ടുകളുടെ ബിസിനസ് നടത്തുന്നുണ്ടായിരുന്നു. പിന്നീട് ഞാനും ബിസിനസിന്റെ ഭാഗമായി. രാമച്ചം കൊണ്ടുള്ള കിടക്ക, തൈലം, ബ്രഷ് എന്നീ പ്രോഡക്ടുകളുണ്ട്. രാമച്ചം കൊണ്ടു നിർമിക്കുന്ന ആയുർവേദിക് സ്‌ക്രബറിനാണു കൂടുതൽ പ്രാധാന്യം നൽകുന്നത്. ബിസിനസ് എന്നതിലുപരി സ്ത്രീകൾക്കൊരു വരുമാനമാർഗം നൽകുക എന്നതാണു പ്രധാനം. സാധാരണ സ്ത്രീകൾക്കൊരു വരുമാന മാർഗമാണിത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

