എന്തൊരു ചൂടാണ്. ചൂടുകാരണം അകത്തും പുറത്തുമിരിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ചൂടുകാലത്ത് നിർജലീകരണം തടയാൻ കുടിക്കുന്ന വെള്ളത്തിന്റെ അളവു കൂട്ടണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ജലാംശം കൂടുതലടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ. കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കുന്നതിനും സംഭാരം കുടിക്കുന്നത് നല്ലതാണ്. ശരീരം തണുപ്പിക്കാൻ ഒരു സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കി നോക്കിയാലോ.
ചേരുവകള്‍
കുക്കുമ്പര്‍ / കക്കിരിക്ക, തൊലി കളഞ്ഞ് അരിഞ്ഞത്-1
പച്ചമുളക്-1-2
ഇഞ്ചി-ചെറിയ കഷണം
കറിവേപ്പില -1 തണ്ട്
മല്ലിയില, അരിഞ്ഞത്-1 ടീസ്പൂണ്‍
കട്ടിയുള്ള തൈര് / തൈര്-1 കപ്പ്
വെള്ളം-2 കപ്പ്
ഉപ്പ് -പാകത്തിന്
എങ്ങനെ തയ്യാറാക്കാം
വെള്ളരിക്ക അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, കുറച്ച് കറിവേപ്പില, അരിഞ്ഞ മല്ലിയില, ഉപ്പ് എന്നിവ മിക്‌സിയിട് ജാറിലിട്ട് ഒന്നടിച്ചെടുക്കുക.ശേഷം ഇതിലേക്ക് ഐസ് ക്യൂബ്, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഗ്ലാസുകളിലേയ്ക്ക് ഒഴിച്ച ശേഷം കറിവേപ്പില അരിഞ്ഞത് കൊണ്ട് അലങ്കരിച്ചെടുക്കാം. ശരീരത്തിന് ഉന്മേഷവും തണുപ്പും പകരുന്ന പാനീയമാണിത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

