വേനൽക്കാലത്ത് മുടിക്ക് ആവശ്യമായ സംരക്ഷണങ്ങൾ നൽകാം

വേനൽക്കാലത്ത് ചൂടും വിയർപ്പും മുടിയെ ദുഷിപ്പിക്കാൻ സാധ്യത കൂടുതലാണ്. ശരീരസൗന്ദര്യത്തിനൊപ്പം മുടിയുടെയും സംരക്ഷണം അത്യാവശ്യമാണ്. ഈ സമയത്ത് പാലിക്കേണ്ട ചിലകാര്യങ്ങൾ പരിശോധിക്കാം

മുടി കഴുകി വൃത്തിയോടെ സൂക്ഷിക്കുക
അമിതമായി മുടി കഴുകുന്നത് നല്ലതല്ലെന്നു പറയുമെങ്കിലും വേനൽക്കാലത്ത് താരതമ്യേന വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്. കാരണം പുറത്തു പോയി തിരികെ എത്തുമ്പോൾ മുടിയിൽ പൊടിയും വിയർപ്പും തങ്ങിനിൽക്കും. ഇത് താരൻ വർദ്ധിക്കാൻ കാരണമാകും.എന്നാൽ ക്ലോറിൻ അടങ്ങിയ ജലവും ഉപ്പുവെള്ളവും ഉപോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം

സുര്യപ്രകാശത്തിൽ നിന്നും സംരക്ഷണം നൽകുക
അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് തലയോട്ടിയിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുകയും മുടി വരണ്ടതാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വെയിലത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. തുണിയോ തൊപ്പിയോ ഉപയോഗിച്ച് തലയോട്ടിക്ക് സംരക്ഷണം നൽകാം. അല്ലെങ്കിൽ കുട ചൂടി പുറത്തിറങ്ങാൻ ശ്രദ്ധിക്കണം

സ്റ്റൈലാകാം, കരുതലോടെ

വേനൽകാലത്ത് മുടിയിലെ ജലാംശം വളരെ വേഗത്തിൽ നഷ്ട്ടമാകുന്നതിനാൽ മുടി ചീകുന്നതിലും കെട്ടുന്നതിലും പ്രത്യേക ശ്രദ്ധ വേണം.കാരണം വേഗത്തിൽ ചീകുന്നതും മുടി ഇറുക്കിക്കെട്ടുന്നതും മുടി പൊട്ടുന്നതിനു കാരണമാകും. തലയോട്ടിയിലേക്ക് സൂര്യപ്രകാശം വളരെ കുറച്ചുമാത്രം എത്തുന്ന രീതിയിൽ മുടി കെട്ടിവയ്ക്കാം. മാത്രമല്ല, മുടിയിൽ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാം. കാരണം കനത്ത ചൂടിൽ മുടിയിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് പ്രതികൂലമായി ബാധിക്കും

ഹെൽമറ്റിനു നൽകാം ഇടവേള

വേനൽക്കാലത്ത് ഇരുചക്രവാഹനങ്ങളിലെ യാത്രകൾ പരിമിതപ്പെടുത്താം. . ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യാൻ പാടില്ലാത്ത സാഹചര്യത്തിൽ ദീർഘദൂരയാത്ര ചെയ്യുമ്പോൾ ഹെൽമറ്റിനു ചെറിയരീതിയിലുള്ള ഇടവേളകൾ നൽകാൻ ശ്രദ്ധിക്കണം. വാഹനം അൽപനേരം റോഡരികിൽ നിൽത്തി ഏതെങ്കിലും തണലിൽ വിശ്രമിക്കാം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply