വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ നിർബന്ധമായും പാലിക്കേണ്ട 7 ശീലങ്ങൾ

സസ്യാഹാരങ്ങളും ഫൈബറും

വൃക്കകളുടെ ആരോഗ്യത്തിനായി ആദ്യം ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ വേണം. ഇതിനായി സസ്യാഹാരങ്ങളും ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം

ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക

ഭക്ഷണത്തിൽ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക എന്നതും വളരെ പ്രധാനമാണ്.അതിലൂടെ വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാം.

വെള്ളം

വെള്ളം കുടിക്കുന്നത് കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

പുകവലി ഉപേക്ഷിക്കുക

പുകവലി പൂർണമായും ഉപേക്ഷിക്കുക. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു

മദ്യപാനം ഒഴിവാക്കുക

മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ഈ രോഗങ്ങളെ നിയന്ത്രിക്കുക

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. അതിനാൽ ഇവയെ നിയന്ത്രണത്തിലാക്കുക.

ശരീരഭാരം നിയന്ത്രിക്കുക

അമിത ഭാരമുള്ളവർക്ക് വൃക്കകളുടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. അതിനാൽ ശരീരഭാരം നിയന്ത്രിക്കുക.

വ്യായാമം

വ്യായാമം ചെയ്യുന്നത് പതിവാക്കുക. വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply