വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാം!

വളർത്ത് മൃഗങ്ങളെയും കൊണ്ട് യാത്ര ചെയ്യാൻ ഇഷ്ടമുള്ളവർ ആണോ നിങ്ങൾ?
എന്നാൽ നിങ്ങൾക്കായി ഇതാ വളർത്ത് മൃഗങ്ങളെയും കൂട്ടി യാത്ര പോകാൻ പറ്റുന്ന
കുറച്ച് സ്ഥലങ്ങൾ.

വയനാട്

കൂടുതൽ പച്ചപ്പും കാടിന്റെ ഭംഗി ആസ്വദിക്കുന്നതിനും വേണ്ടി എല്ലവരും തിരഞ്ഞെടുക്കുന്ന ഓപ്ഷനാണ് വയനാട്. സമാധാനവും പ്രകൃതിഭംഗിയും തണുപ്പും ഒത്തുചേർന്ന ഭംഗി. ഇവിടെ മൃഗ സൗഹൃദ താമസ സ്ഥലങ്ങളും ലഭ്യമാണ്.

കൂർഗ്, കർണാടക

തേയില തോട്ടത്തിലൂടെയുള്ള നടത്തം, വെള്ളം ചട്ടം, നദീതീരത്തെ വിശ്രമ വേളകൾ എന്നിവ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ കൂർഗിലേക്ക് പോകാവുന്നതാണ്.നല്ല പ്രകൃതി ഭംഗിയും തണുത്ത അന്തരീക്ഷവും ആയതിനാൽ മൃഗങ്ങൾക്ക് ഈ സ്ഥലം അനുയോജ്യമായിരിക്കും.

ഗോവ

ഒരു ബീച്ച് ഡേ ആസ്വദിക്കാനാണെങ്കിൽ മൃഗങ്ങളുമൊത്ത് നിങ്ങൾക്ക് ഗോവയ്ക്ക് യാത്ര പോകാവുന്നതാണ്. കടൽകരയുടെ വശത്തുള്ള താമസവും ആംബിയൻസും മൃഗങ്ങൾക്ക് നന്നായി ആസ്വദിക്കാൻ സാധിക്കും. ഇവിടെ വളർത്ത് മൃഗ സൗഹൃദ താമസവും, ബോട്ട് റൈഡുകൾ എന്നിവ ലഭിക്കും.

മണാലി, ഹിമാചൽ പ്രദേശ്

മണാലിയിലേക്ക് നിങ്ങളുടെ വളർത്ത് മൃഗങ്ങളെ സുരക്ഷിതമായി കൊണ്ട് പോകാൻ സാധിക്കും. തണുത്ത കാലാവസ്ഥയും ശാന്തത നിറഞ്ഞ ചുറ്റുപാടും മൃഗങ്ങൾക്ക് കൂടുതൽ സമാധാനം പ്രധാനം ചെയ്യുന്നു ഇവിടെ മൃഗങ്ങൾക്ക് മാത്രമായുള്ള കഫെയും, റിവർസൈഡ് വാക്കും ഉണ്ട്.

ഋഷികേശ്, ഉത്തരാഖണ്ഡ്

യോഗയ്ക്കും ഗംഗയ്ക്കും പേരുകേട്ടതാണ് ഋഷികേശ്. എന്നാൽ വളർത്തുമൃഗങ്ങളുള്ള ആത്മീയ സഞ്ചാരികൾക്കിടയിലും ഈ സ്ഥലം പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. കാടുവഴികളിലൂടെയുള്ള യാത്രകളും, വളർത്ത് മൃഗങ്ങളോടൊപ്പം ധ്യാനവും ഇവിടെയിരുന്ന് ചെയ്യാൻ സാധിക്കും.

സൂചന: യാത്രയ്ക്കുമുൻപ് താമസസ്ഥലങ്ങൾ വളർത്തുമൃഗ സൗഹൃദമാണെന്ന് ഉറപ്പാക്കുക.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply