ചർമ്മ സംരക്ഷണത്തിനും മുഖം സുന്ദരമാക്കാനും കടലമാവ് അത്യുത്തമമാണ്.
ചർമ്മത്തിലെ അഴുക്കുകൾ നീക്കി ചർമ്മം തിളക്കമുള്ളതാക്കാനും മൃദുവാക്കാനും ഇത് സഹായിക്കും. വീട്ടിൽ തന്നെ സുലഭമായി ഉണ്ടാക്കാവുന്ന ചില കടലമാവ് ഫേസ് മാസ്‌കുകൾ പരിചയപ്പെടാം
- കടലമാവ് + കറ്റാർവാഴ ജെൽ പാക്ക്
ഒരു സ്പൂൺ കടലമാവും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ മികച്ചതാണ് ഈ പാക്ക്. - കടലമാവ് + മഞ്ഞൾ + റോസ് വാട്ടർ പാക്ക്
രണ്ട് ടീസ്പൂൺ കടലമാവ്, ഒരു നുള്ള് മഞ്ഞൾപ്പൊടി, അൽപ്പം റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോഗിക്കുക. - മുൾട്ടാണി മിട്ടി + കടലമാവ് + തക്കാളിനീർ പാക്ക്
രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടീസ്പൂൺ കടലമാവ്, തക്കാളി നീര് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുപ്പ് മാറ്റാൻ മികച്ചതാണ് ഈ പാക്ക്. - കടലമാവ് + തൈരും മഞ്ഞളും ചേർന്ന പാക്ക്
ഒരു സ്പൂൺ കടലമാവും അൽപം മഞ്ഞൾപ്പൊടിയും തൈരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ അഴുക്ക് എളുപ്പം നീക്കം ചെയ്യും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

