ബൈപോളാർ ഡിസോർഡർ കൃത്യമായി നിർണയിക്കാൻ രക്തപരിശോധനയിലൂടെ കഴിയുമെന്ന് ഗവേഷകർ. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരാണു പഠനത്തിനു പിന്നിൽ. രക്തപരിശോധനയിലൂടെ മുപ്പതു ശതമാനം ബൈപോളാർ ഡിസോർഡർ രോഗികളെ തിരിച്ചറിയാൻ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്. ഡിപ്രസീവ് ഡിസോർഡർ, ബൈപോളാർ ഡിസോർഡർ എന്നിവ എളുപ്പത്തിൽ തിരിച്ചറിയാനാകും.
ബൈപോളാർ ഡിസോർഡർ
വളരെ ചുരുക്കിപ്പറഞ്ഞാൽ ചില വ്യക്തികളിൽ മാനസികമായുണ്ടാകുന്ന പ്രയാസങ്ങളാണ് ബൈപോളാർ ഡിസോർഡർ. എപ്പോഴും വിഷാദത്തോടെ ഇരിക്കുന്ന അവസ്ഥയാണിത്. ഉന്മേഷക്കുറവ്, ആത്മവിശ്വാസമില്ലായ്മ എന്നിവയും ഇവരിൽ കാണാം.
ഡിപ്രസീവ് ഡിസോർഡർ
ബൈപോളാർ ഡിസോർഡർ പോലെയുള്ള വിഷാദവസ്ഥയാണ് ഡിപ്രസീവ് ഡിസോർഡറും. ഏതെങ്കിലും പ്രത്യേക കാര്യങ്ങളിൽ അല്ലെങ്കിൽ സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ സ്ഥിരമായുണ്ടാകുന്ന മാനസികബുദ്ധിമുട്ടുകളാണ് ഡിപ്രസീവ് ഡിസോർഡർ. ഇത്തരത്തിലുള്ള വിഷാദാവസ്ഥ ഏഴു ദിവസത്തോളം നീണ്ടുനിൽക്കാം. ക്ലിനിക്കൽ ഡിപ്രഷൻ എന്നും രോഗാവസ്ഥയെ വിളിക്കാറുണ്ട്.
രക്തപരിശോധനയിലൂടെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതോടെ ഇത്തരം അവസ്ഥകളിലുള്ളവർക്ക് ചികിത്സയും ആവശ്യമായ മാനസികപിന്തുണയും ലഭ്യമാക്കാൻ സാധിക്കും. ലോകജനസംഖ്യയിൽ 40 ശതമാനത്തോളം ആളുകൾ പലവിധത്തിലുള്ള വിഷാദരോഗങ്ങളും മാനസിക പ്രയാസങ്ങളും അനുഭവിക്കുന്നവരാണെന്നാണ് റിപ്പോർട്ട്. പൂർണമായ മാനസിക വിലയിരുത്തലിലൂടെയാണ് ബൈപോളാർ ഡിസോർഡറിൻറെ കൃത്യമായ രോഗനിർണയം നടത്താനാകുക.
2018-2020 കാലയളവിൽ മൂവായിരത്തിലധികം ആളുകളെ ഗവേഷകർ നിരീക്ഷിച്ചു. വിദഗ്ധർ ഇവരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. തുടർന്ന്, ഇവരിൽനിന്ന് ആയിരം പേരെ തിരഞ്ഞെടുത്തു. എന്നിട്ടു നടത്തിയ രക്തസാന്പിൾ പരിശോധനയിലൂടെയാണ് ഗവേഷകർ പുതിയ പഠനറിപ്പോർട്ട് തയാറാക്കിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

